Latest NewsIndia

പ്രതിരോധ വാക്‌സിനേഷനു ശേഷം നല്‍കിയത് തെറ്റായ മരുന്ന്: കുട്ടി മരിച്ചു, 15 പേര്‍ ചികിത്സയില്‍

വാക്‌സിന്‍ ശേഷം പാരസിറ്റമോളിനു പകരം ട്രാമഡോള്‍ നല്‍കിയതാണ് അപകടത്തിന് കാരണം

ഹൈ​ദ​രാ​ബാ​ദ്: പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീകരിച്ച കുട്ടി മരിച്ചു. തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ലാണ് സംഭവം.  അതേസമയം വാക്സിനെടുത്ത 15 കു​ട്ടി​ക​ള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇവരെ ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ഹൈ​ദ​രാ​ബാ​ദി​ലെ നാം​പ​ള്ളി​യി​ലു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

വാക്‌സിന്‍ ശേഷം പാരസിറ്റമോളിനു പകരം ട്രാമഡോള്‍ നല്‍കിയതാണ് അപകടത്തിന് കാരണം. ആരോഗ്യകേന്ദ്രത്തില്‍ ലഭ്യമായ രണ്ട് മരുന്നുകളിലെയും സമാന പാക്കേജിംഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എനനാല്‍ സംഭവത്തില്‍ മറ്റു പരാതികള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button