KeralaLatest News

യുജിസി ശമ്പള പരിഷ്‌കരണം : അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുജിസി ശമ്പള പരിഷ്‌കരണം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാകും. യുജിസി ശമ്പള പരിഷ്‌കരണത്തിന് ധനവകുപ്പ് അനുമതി നല്‍കി. മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുജിസി സ്‌കെയിലുകള്‍ ബാധകമായ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ എന്നിവയിലെ അധ്യാപകര്‍, തത്തുല്യമായ മറ്റു തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുക. യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലുമുള്ള അഫിലിയേറ്റഡ് കോളേജുകള്‍, ട്രെയിനിംഗ് കോളേജുകള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജുകള്‍, ലോ കോളേജുകള്‍, അറബിക് കോളേജുകള്‍ എന്നിവയ്ക്കാണ് ഇത് ബാധകമാവുക. 2016 ജനുവരി 1 മുതലാണ് ഏഴാം ശമ്പളപരിഷ്‌കരണം നടപ്പിലാകുന്നത്. 2019 ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.യുജിസി പെന്‍ഷന്‍ പരിഷ്‌കരണവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button