Latest NewsNattuvartha

വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്‌ഐയ്ക്ക് കുത്തേറ്റു

തിരുവല്ല: വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്‌ഐയ്ക്ക് കുത്തേറ്റു. പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടില്‍ അനിരുദ്ധനാണ് (51) അടിവയറ്റില്‍ കുത്തേറ്റത്. ആക്രമണം നടത്തിയ തിരുവല്ല വെണ്‍പാല കല്ലുങ്കല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മോഹനനെ (50) പിന്നാലെ അറസ്റ്റ് ചെയ്തു. കുത്തേറ്റ എഎസ്ഐയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കല്ലുങ്കലിലാണ് സംഭവം. വെണ്‍പാല ചെറുമുട്ടത്തു വീട്ടില്‍ സജി (54), കുറ്റൂര്‍ തെങ്ങേലി മനീഷ് ഭവനില്‍ വിജയന്‍ (56) എന്നിവരെ മോഹനന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കഴുത്തിലും പുറത്തും പരുക്കേറ്റ ഇവരെയും തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡിലൂടെ പോയ കുട്ടികളെ മോഹനന്‍ ഓടിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് ഇരുവരെയും വെട്ടിയത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് എഎസ്ഐ അനിരുദ്ധന്‍ ഉള്‍പ്പെട്ട നാലംഗ പൊലീസ് സംഘം എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button