ബാലകോട്ട് മിന്നലാക്രമണം ബി.ജെ.പിയ്ക്ക് തുണയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍.
ബാലകോട്ട് വ്യോമാക്രമണം ബി.ജെ.പിയുടെ ജനപ്രീതി ഇടിച്ചതായാണ് എ.ഐ.സി.സി ഡാറ്റാ അനലിറ്റിക്സ് വിഭാഗം നടത്തിയ സര്‍വേ ഫലം പറയുന്നത്.
പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയ വത്കരിച്ചതില്‍ ജനങ്ങള്‍ കാവിപാര്‍ട്ടിയോട് അസന്തുഷ്ടരാണെന്ന് സര്‍വേ പറയുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബാലാക്കോട്ട് ആക്രമണത്തിന്റെ തെളിവും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
‘സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും ഇന്ത്യയുടെ പ്രതികരണത്തെ, ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണത്തെ അനുകൂലിക്കുന്നു. എന്നാല്‍ 80% പേരും അതിന്റെ രാഷ്ട്രീയ വത്കരിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ല’- എ.ഐ.സി.സി ഡാറ്റാ അനലിറ്റിക്സ് വിഭാഗം ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.
സര്‍വെയില്‍ പങ്കെടുത്ത 1,40,000 പേരില്‍ 90 ശതമാനത്തിലേറെ ആളുകള്‍ ബാലാക്കോട്ട് ആക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവതരിക്കുന്നതായി അഭിപ്രായപ്പെടുന്നതായും ചക്രവര്‍ത്തി പറഞ്ഞു.
വോട്ടര്‍മാരുടെ മൂടും തെരഞ്ഞെടുപ്പ് ട്രെന്‍റും മനസിലാക്കുന്നതിനാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആഭ്യന്തര സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേ ഫലം നേതൃത്വത്തിനു കൈമാറും. ഇതുപയോഗിച്ചകും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുക.
നേരത്തെ, ബാലക്കോട്ട് തിരിച്ചടിയില്‍ മോദിക്കും സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മിന്നലാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ തെളിവ് നല്‍കാന്‍ മടിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യം.
Post Your Comments