![](/wp-content/uploads/2019/03/sun-stroke-file.jpg)
മലപ്പുറം: മലപ്പുറത്ത് വീണ്ടും സൂര്യഘാതം. നിലമ്പൂര്‍ അകംപാടം സ്വദേശിയായ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെയാണ് മലപ്പുറം എടവണ്ണയില്‍ പി സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിന് സൂര്യാഘാതമേറ്റത്. തുടര്‍ന്നാണ് വീണ്ടും മലപ്പുറത്ത് സൂര്യാഘാതമേറ്റത്. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments