ഇടുക്കി: വൈദ്യുത മന്ത്രി എം എം മണിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ രംഗത്ത്. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. വിദ്യാഭ്യാസം എന്തിന്റേയും അടിസ്ഥാനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. പ്രളയം വന്നതും സകലവും നശിപ്പിച്ചതും ഇത്തരക്കാരെ തെരഞ്ഞെടുക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ പടി കാണാത്ത ആളാണ് എം എം മണി. അദ്ദേഹം ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയെന്നും എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യസം ഏത് പദവിക്കും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments