തിരുവനന്തപുരം : തൊളിക്കോടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഷെഫീക്ക് ഖാസിമിയെ സഹായിച്ച ഫാസില്‍ എന്നയാളും പിടിയിലായിട്ടുണ്ട്. ഇയാളുടെ വാഹനത്തിലാണ് ഷെഫീഖ് ഖാസിമി സഞ്ചരിച്ചിരുന്നത്.
ഒരു മാസത്തോളമായി ഇയാൾ ഒളിവിലായിരുന്നു. പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി പൊതുജനശ്രദ്ധയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും ഇമാം ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Post Your Comments