Latest NewsKeralaIndia

സംസാരശേഷിയില്ലാത്ത യുവതിയെ ഉപയോഗിച്ച്‌ പെണ്‍വാണിഭം: രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

മൈസൂരു സ്വദേശിയായ 22കാരിയെ ഉപയോഗിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയത്. ഇവര്‍ക്ക് സംസാരശേഷിയില്ല

കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത യുവതിയെ തട്ടിക്കൊണ്ട് വന്ന് പെണ്‍വാണിഭം നടത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.മലപ്പുറം പാങ്ങ് പാലേരി വീട്ടില്‍ വിനോദ് (30), തൃശ്ശൂര്‍ ചെറുതുരുത്തി ബംഗ്ലാവ് പറമ്പില്‍ ഷൈലജ (39) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് എത്തുമ്പോള്‍ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൈസൂരു സ്വദേശിയായ 22കാരിയെ ഉപയോഗിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയത്. ഇവര്‍ക്ക് സംസാരശേഷിയില്ല.

ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഫാസില്‍ നസാമാണ് മൈസൂരുവില്‍നിന്ന് യുവതിയെ അനാശാസ്യ പ്രവര്‍ത്തനത്തിനായി മേപ്പാടിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് 2,38,000 രൂപയും ഒരു കാറും ബൈക്കും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നമ്പറ്റയിൽ വീട് വാടകയ്‌ക്കെടുത്ത് അവിടെ താമസമാക്കിയാണ് വാണിഭം നടത്തിയിരുന്നത്.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ ഹേമനാഥന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കുന്നമ്പറ്റയിലെ വീട്. വീട്ടുടമ ഹേമനാഥന്‍ ഒന്നാം പ്രതിയും വിനോദ് രണ്ടാം പ്രതിയും ഷൈലജ മൂന്നാം പ്രതിയും ഫാസില്‍ നസാം നാലാം പ്രതിയുമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button