തിരുവനന്തപുരം: രാജ്യസഭാ എം.പി സുരേഷ് ഗോപി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചരണങ്ങള്‍ക്ക് തിരശീല വീഴുന്നു. താന്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് സുരേഷ് ഗോപി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണം.
തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാവുമെന്നാണ് വാര്‍ത്തകള്‍ വന്നത്. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഈ മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം സിനിമയുടെ തിരക്കിലേക്കു പോവുകയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപി ഇല്ലെന്നു വ്യക്തമായതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള പ്രചാരണം ഇതോടെ ശക്തമായി.
Post Your Comments