ന്യൂഡൽഹി∙ പുലർച്ചെ കൊതുകുനാശിനി ഉപയോഗിച്ചപ്പോൾ ചത്തുവീണ കൊതുകിന്റെ എണ്ണം നോക്കണോ അതോ സുഖമായി ഉറക്കം തുടരണോയെന്നു ചോദിച്ചു കേന്ദ്ര മന്ത്രി വി.കെ. സിങ്. ബാലാക്കോട്ടിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്നു ചോദിക്കുന്ന പ്രതിപക്ഷത്തെയും സർക്കാർ വിമർശകരെയും പരിഹസിച്ചാണു സിങ്ങിന്റെ ട്വിറ്റർ സന്ദേശവും ഫെയ്സ്ബുക് പോസ്റ്റും.‘പുലർച്ചെ 3.30ന് വലിയ കൊതുകുശല്യം. എഴുന്നേറ്റ് കൊതുകിനുള്ള മരുന്നടിച്ചു. എത്ര കൊതുക് ചത്തെന്ന് എണ്ണി നോക്കണോ അതോ സുഖമായി ഉറക്കം തുടരണോ?’– സിങ് ട്വീറ്റിൽ ചോദിച്ചു.
ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇസ്രയേൽ ആകാനാകില്ല എന്ന തലക്കെട്ടിലുള്ളതാണു ഫെയ്സ്ബുക്കിലെ കുറിപ്പ്. ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനെ പോലെയാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇസ്രയേലിന് അതു കഴിയും. കാരണം, ചോദ്യം ചോദിച്ച് അപമാനിക്കുന്നൊരു പ്രതിപക്ഷം അവിടെയില്ല. ഭീകരാക്രമണം നടന്നിട്ടില്ല എന്ന് പോലും തെളിവുകൾ സമർഥിക്കാൻ ശ്രമിക്കുന്ന ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകൾ ഏറ്റുപിടിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ കക്ഷികളെ ആണ് വി കെ സിംഗ് പരിഹസിച്ചത്.
എത്ര ഭീകരർ മരിച്ചു എന്നും ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും മമത ബാനർജിയും ദിഗ് വിജയ് സിങ്ങും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ വിലകുറഞ്ഞ രീതിയിൽ ആവശ്യപ്പെട്ടിരുന്നു.
Post Your Comments