കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തെ കുറിച്ച് സുശീല്‍ ഖന്ന അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് നിലവിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ് . ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് കുറക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബസുകളുടെ എണ്ണം കൂട്ടി ജീവനക്കാരെ സംരക്ഷിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.നിലവിലുള്ള താത്കാലിക ജീവനക്കാരെ സംരക്ഷിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച് എന്തൊക്കെ ചെയ്യാം എന്നുള്ളത് അറിയിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുളളില്‍ അറിയിക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.
2016ലാണ് കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഐ.ഐ.എമ്മിലെ പ്രൊഫസറായിരുന്ന സുശീല്‍ ഖന്നയെ ചുമതലപ്പെടുത്തിയത്. 2017 ഫെബ്രുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ നിന്ന് വലിയ മാറ്റമില്ലാതെയാണ് അന്തിമ റിപ്പോര്‍ട്ടും തയ്യാറാക്കിയത്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയായ 5.2 ല്‍ എത്തിക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. 29,000 സ്ഥിരം ജീവനക്കാരും 3600 താത്കാലിക ജീവനക്കാരുമടക്കം 32,500 ജീവനക്കാരാണുള്ളത്. 4500 ബസുകളുമുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരും ബസും തമ്മിലുള്ള ആനുപാതം 7.2. ജീവനക്കാരെ കുറയ്ക്കുകയാണെങ്കില്‍ അത് ചെന്നെത്തുക താത്കാലിക ജീവനക്കാരുടെയടുത്താണ്. 1800 ബസുകള്‍ കട്ടപ്പുറത്താണ്. ഇവയെ കൂടി നിരത്തിലിറക്കിയാല്‍ ഇത് ഒഴിവാക്കാമെന്നാണ് യുണിയനുകള്‍ ആവശ്യപ്പെടുന്നത്.
Post Your Comments