സൗദിയില്‍ സ്വദേശികള്‍ക്ക് മണിക്കൂര്‍ വേതന പാര്‍ട് ടൈം ജോലി അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിന്റെ കരട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തൊഴില്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി വിദേശികള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.മാര്‍ച്ച് 19 വരെ തൊഴിലുടമകള്‍ക്കും തൊഴില്‍ രംഗത്തെ വിദഗ്ദര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുക, വിദേശി ജോലിക്കാരെ ആശ്രയിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
തൊഴില്‍ കരാറില്‍ ഒരു വര്‍ഷം പിന്നിട്ട സ്വദേശിക്ക് പുതിയ വ്യവസ്ഥയിലേക്ക് മാറാവുന്നതാണ്. നിതാഖത്തില്‍ പകുതി പോയന്റാണ് ഇത്തരക്കാര്‍ക്ക് കണക്കാക്കുക. ഇതിന് മാസത്തില്‍ ചുരുങ്ങിയത് 80 മണിക്കൂര്‍ ജോലി ചെയ്തിരിക്കണം. തൊഴില്‍ മേഖല സ്വദേശികള്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കിത്തീര്‍ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.അതേസമയം, അപൂര്‍വം ജോലികളില്‍ നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ മന്ത്രിയുടെ അംഗീരത്തിന് വിധേയമായി വിദേശികള്‍ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴില്‍ കൂടാതെ മണിക്കൂര്‍ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ വേതനം കണക്കുകൂട്ടി നല്‍കിയിരിക്കണം. ആഴ്ചയില്‍ പരമാവധി 24 മണിക്കൂറാണ് ജോലി ചെയ്യാനാവുക.
Post Your Comments