KeralaLatest News

വൈത്തിരി വെടിവയ്പ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിനെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യാഗിക വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം ഒരു മാവോയിസ്റ്റ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.

ഇന്നലെ രാത്രി ഒമ്പതോടെ വൈത്തിരിയിലുള്ള സ്വകാര്യ റിസോര്‍ട്ടായ ഉപവനിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസാണ് ഇവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോര്‍ട്ട് സംഘം ഇവിടെയെത്തി ഇതോടെ മാവോയിസ്‌ററുകള്‍ ഇവര്‍ക്കു നേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു.

പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button