തിരുവനന്തപുരം•ലോ അക്കാദമി ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 9 സീറ്റില്‍ 8 സീറ്റിലും എസ്.എഫ്.ഐയ്ക്ക് വിജയം. ഒരു സീറ്റില്‍ കെ.എസ്.യു വിജയിച്ചു.
80 ശതമാനമാണ് എസ്.എഫ്.ഐയുടെ വോട്ട് വിഹിതം.പി എസ് ഭരത്ചന്ദ്രന്‍ (ചെയര്‍മാന്‍ ), രാജാ മാധവ് ജയകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ജെ എം രുഗ്മ (വൈസ് ചെയര്‍പേഴ്‌സണ്‍), എബി ഷിനു, ഷാദുലി ജമാല്‍ (യുയുസി), ദിയ മരിയ ജോര്‍ഡി, ഫര്‍ഹ ഷംസുദീന്‍ (ലേഡി റെപ്പ്) തുടങ്ങിയവരാണ് എസ്.എഫ്.ഐ പാനലില്‍ വിജയിച്ചത്. കെ.എസ്.യുവിലെ മാലിനി വേണുഗോപാല്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ലോ കോളേജ് സമരത്തിന് ശേഷം നടന്ന ആദ്യ യൂണിയന്‍ തെരെഞ്ഞെടുപ്പാണിത്. സമരത്തില്‍ എസ്.എഫ്.ഐ സ്വീകരിച്ച നിലപാടിനുള്ള അംഗീകാരം കൂടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
രണ്ടു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് സംഘടനകള്‍ രഹസ്യ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു.
Post Your Comments