പിസ്സയെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ പലര്‍ക്കും ഉണ്ടാക്കാന്‍ മാത്രം അറിയില്ല. എന്നാല്‍ ഇനിയങ്ങനെയല്ല…. രുചികരമായ ദോശ കൊണ്ടുള്ള പിസ്സ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കം. ഇതിന് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദോശ മാവ് ആവശ്യത്തിന്
ക്യാപ്സിക്കം 1 കപ്പ്( ചെറുതായി അരിഞ്ഞത്)
ക്യാരറ്റ് 1 കപ്പ്
സ്പ്രിങ് ഒണിയന്‍ 1 കപ്പ്
ബീന്‍സ് 1 കപ്പ്
കാബ്ബേജ് 1 കപ്പ്
സവാള 1 കപ്പ്
മൊസാറില്ല ചീസ് ആവശ്യത്തിന്
പച്ചമുളക് 1 എണ്ണം
മുട്ട 1 എണ്ണം
തക്കാളി സോസ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട, ഉപ്പ്, കുരുമുളക് എന്നിവ ഒരുമിച്ച് നന്നായി അടിച്ചെടുക്കുക. പിന്നീട് ദോശ കല്ല് ചൂടാകുമ്പോള്‍ ദോശ മാവ് ഒഴിച്ച് കൊടുക്കണം. ദോശ മാവ് ഒഴിച്ച ശേഷം അതിന്റെ മുകളില്‍ അടിച്ച് വച്ചിരിക്കുന്ന മുട്ട ഒഴിച്ച് പരത്തി കൊടുക്കണം. ഇനി ചെറുതായി അരിഞ്ഞ പച്ചക്കറികളും പച്ചമുളകുമിട്ട് കൊടുക്കുക. ഇനി മൊസാറില്ല ചീസുമിട്ട് കൊടുത്ത് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്ത് കഴിയുമ്പോള്‍ അവസാനം മുകളില്‍ തക്കാളി സോസ് ചേര്‍ത്ത് കൊടുക്കാം.
Post Your Comments