ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. സ്റ്റാന്‍ഡിനുള്ളിലെ കടകൾക്ക് നേരെ ഒരാൾ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
സംഭവത്തിന് ശേഷം ഗ്രനേഡ് എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ഇവിടേക്ക് കൂടുതല്‍ പോലീസുകാരെത്തി പരിശോധന ആരംഭിച്ചു. ഗ്രനേഡ് എറിഞ്ഞയാളെ കണ്ടെത്താനായി മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതിർത്തിയിൽ നിന്നും വളരെ അടുത്താണ് സ്ഫോടനമുണ്ടായ ബസ് സ്റ്റാൻഡ്.
Post Your Comments