Latest NewsKerala

കള്ളക്കേസിൽ കുടുക്കി ; പോലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

പാലാ: മാലമോഷണക്കേസിൽ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കടനാട് സ്വദേശി രാജേഷാണ് മരിച്ചത്. മേലുകാവ് പോലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്ത ശേഷമാണ് രാജേഷ് ജീവനൊടുക്കിയത്. പോലീസ് മർദ്ദിച്ചതിനാലാണ് രാജേഷ് മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

മാല മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്. തന്നെ ഇനിയും കൂടുതൽ കള്ളകേസിൽ പോലീസ് കുടുക്കുമെന്ന് ആരോപിച്ച് രാജേഷ് കൂട്ടുകാർക്ക് വീഡിയോ അയച്ചിരുന്നു.

എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നാണ് പോലീസിന്റെ വിശദീകരണം.മോഷണസംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച സ്വർണം പണയം വെച്ചത് രാജേഷ് തന്നെയാണ്.

പോലീസ് മർദിച്ചുവെന്ന രാജേഷിന്റെ പരാതിയിൽ മജിസ്ട്രേറ്റിന് നിർദ്ദേശത്തെ തുടർന്ന് രണ്ടാം ഘട്ടം മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മർദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോർട്ടും പോലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button