മോസ്കോ : റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് എതിരെ താക്കീതുമായി അമേരിക്ക . റഷ്യയില്‍ നിന്നും എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ നീക്കത്തിന് എതിരെയാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. മിസൈലുകള്‍ വാങ്ങരുതെന്ന് പെന്റഗണ്‍ തുര്‍ക്കിക്ക് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്ന് തുര്‍ക്കി പ്രതികരിച്ചു.
റഷ്യയില്‍ നിന്നും മിസൈല്‍ വാങ്ങുകയാണെങ്കില്‍ തുര്‍ക്കിയുമായി ഭാവിയില്‍ നടത്താന്‍ തീരുമാനിച്ച ആണവായുധ കൈമാറ്റങ്ങളെ കുറിച്ച് പുനര്ചിന്തിക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്ക നിര്‍മ്മിച്ച അത്യാധുനിക സംവിധാനമായ എഫ്-35 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിക്ക് നല്കാന് ധാരണ ആയിരുന്നു. ഈ കരാറിന്റെ ഭാഗമായി രണ്ട് എഫ് -35 യുദ്ധ വിമാനങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തു.
എന്നാല്‍ റഷ്യയുടെ എസ് 400 മിസൈലുകള്‍ അമേരിക്കയുടെ എഫ് -35 യുദ്ധ വിമാനങ്ങളേക്കാള്‍ ഫലം ചെയ്യുമെന്നാണ് പെന്റഗണിന്റെ കണക്കു കൂട്ടല്‍. അതുകൊണ്ട് തന്നെ തുര്‍ക്കി റഷ്യയുമായി കരാര്‍ തുടര്‍ന്നാല്‍ ഇത് ഭാവിയില്‍ അമേരിക്കയുടെ എഫ് -35 വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് എതിരായി മാറുമെന്നും പെന്റഗണ്‍ കണക്കുകൂട്ടുന്നു. എസ് 300 മിസൈലുകളുടെ സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്താണ് എസ് 400 മിസൈലുകള്‍ റഷ്യ ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments