Latest NewsCricketSports

വനിതാ ടി20; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 111 എന്ന വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 111 റണ്‍സ് നേടിയത്.

തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. 20 റണ്‍സെടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്മൃതി മന്ദാനക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രുണ്ട് മൂന്നും ലിന്‍സെ സ്മിത് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ടിനായി ഡാനിയേല വ്യാറ്റ് 55റണ്‍സ് നേടി. ലോറ വിന്‍ഫില്‍ഡ് 29 റണ്‍സെടുത്ത് പിന്തുണ കൊടുത്തു. ആദ്യ ടി20യിലും ഇംഗ്ലണ്ടിനായിരുന്നു ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button