വൈത്തിരി: വയനാട് വൈത്തിരിയില്‍ ജില്ലാ പൊലീസ് മേധാവി ആര് കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. വെത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തിലാണ് അടിയന്തര യോഗം. വെടിവയ്പ്പിനെ തുടര്‍ന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ഊ സാഹചര്യത്തില്‍ മാവോയിസ്റ്റുകളില്‍ നിന്ന് പ്രത്യാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സംഭവത്തെ തുടര്‍ന്ന് വൈത്തിരിയിലും പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ഇന്നലെ രാത്രി ഒമ്പതോടെ വൈത്തിരിയിലുള്ള സ്വകാര്യ റിസോര്‍ട്ടായ ഉപവനിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസാണ് ഇവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ തണ്ടര്‍ബോര്‍ട്ട് സംഘം ഇവിടെയെത്തി ഇതോടെ മാവോയിസ്ററുകള്‍ ഇവര്‍ക്കു നേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു.
പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments