Kerala

ചേർത്തല നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ

ചേർത്തല : നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിച്ചു വരികയാണെന്നും ചേർത്തല മണ്ഡലത്തിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതോടെ പുനർനിർമ്മിക്കപ്പെട്ടുവെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിമോത്തമൻ. ചേർത്തല എ എസ്സ് കനാൻ കിഴക്ക് ഭാഗം ബാങ്ക് റോഡിന്റെ ഉദ്ഘാടനം കെ.എൻ.ജി.ജങ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു കോടി രൂപ ചെലവഴിച് നിർമ്മിച്ച എ. എസ്. കനാൽ കിഴക്ക് ബാങ്ക് റോഡ് നഗരത്തിലെ ഗതാഗതാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഗതാഗതക്കുരുക്ക്് കുറയ്ക്കുന്നതുമാണ്. കനലിന്റെ ഇരുകരയിലുമുള്ള ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. സംസഥാന ബജറ്റിൽ 10 കോടി രൂപയാണ് നഗര വികസനത്തിനായി മാറ്റിവച്ചിരിക്കുന്നത്. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടും ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലമായി തെക്കൻ പ്രദേശങ്ങൾ പൂർണമായി റോഡ് പണികൾ പൂർത്തിയാക്കുകയാണ്. റോഡുകൾ ഒക്കെ തന്നെ ദേശിയനിലവാരത്തിൽ തന്നെ ചെയ്യാനായതും സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2017 – 18 കാലയളവിൽ ബഡ്ജറ്റിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ചതാണ് എസ് കനാൽ കിഴക്കുഭാഗം ബാങ്ക് റോഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button