ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറക്കി ബുഗാട്ടി. ലാ വൊച്യൂര്‍ നോറേ എന്ന മോഡലാണ് ജനീവ ഓട്ടോഷോയിൽ കമ്പനി അവതരിപ്പിച്ചത്. ബുഗാട്ടിയുടെ 110 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വിലപിടിപ്പുളള കാര്‍ പുറത്തിറക്കിയത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ലാ വൊച്യൂര്‍ നോറേയ്ക്ക് ഏകദേശം 11 ദശലക്ഷം ഡോളറാണ്(ഇന്ത്യന്‍ രൂപ ഏകദേശം 88 കോടി)വില.
8.0 ലിറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിനു നിരത്തിൽ കരുത്തു പകരുക.
അതോടൊപ്പം തന്നെ ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൊഡക്ഷന്‍ കാറിന്റെ നിര്‍മാതാവ് എന്ന നേട്ടവും ഇതോടൊപ്പം ബുഗാട്ടി സ്വന്തമാക്കി. ജനീവ ഓട്ടോഷോയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ടാക്‌സ് ഉള്‍പ്പെടെ 6.5 ദശലക്ഷം യൂറോയ്ക്ക് ലാ വൊച്യൂര്‍ വിറ്റു എന്നാണ് ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫന്‍ വിങ്മാന്‍ അറിയിച്ചത്.
Post Your Comments