ലോകത്തിലെ ഏറ്റവും വില കൂടിയ കാറുമായി ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പഗനി. ഈ വര്‍ഷത്തെ ഗുഡ്‌വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡിലാണ് 122 കോടി വില വരുന്ന പഗനി സോണ്ട എച്ച്പി (HP) ബാര്‍ഷേറ്റയെ കമ്പനി അവതരിപ്പിച്ചത്. ഓപ്പണ്‍ ടോപ് മോഡലായ പഗനി സോണ്ട എച്ച്പി (HP) ബാര്‍ഷേറ്റ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട മിഡ്-എന്‍ജിന്‍ഡ് പഗനി സോണ്ട അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
7.3 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മെര്‍സിഡീസ് എഎംജി M120 V12 എഞ്ചിൻ പരമാവധി 789പിഎസ് (PS) പവറും, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഈ വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നു. 355 കിലോമീറ്റര്‍ സ്പീഡ് ആണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഹുയാറ BC -യില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാന്‍ പ്രധാന പ്രത്യേകത.
നാലു ചക്രങ്ങളിലും വെവ്വേറെയാണ് സസ്‌പെന്‍ഷന്‍ ഒരുങ്ങുന്നത്. അപ്പര്‍ റോക്കര്‍ ആം, കോയില്‍ സ്പ്രിങ്ങുകള്‍, ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവയുടെ പിന്തുണ ഇരട്ട വിഷ്‌ബോണ്‍ സസ്‌പെന്‍ഷന്‍ അവകാശപ്പെടുന്നു. കണ്‍വേര്‍ട്ടബിള്‍ സോഫ്റ്റ് / ഹാര്‍ഡ് ടോപ് ഇല്ലാത്ത കാറാണിത്. വിന്‍ഡ്ഷീല്‍ഡ്, ഹുയാറയില്‍ നിന്നുള്ള കാര്‍ബണ്‍ – ടൈറ്റാനിയം ഘടകങ്ങള്‍, കോണ്‍ട്രാസ്റ്റ് നിറങ്ങളുള്ള അലോയ് വീലുകള്‍ എന്നിവ യാണ് ബാര്‍ഷേറ്റയെ കൂടുതൽ സുന്ദരാനാക്കുന്നത്.
റോള്‍സ് റോയ്‌സിന്റെ ഏറ്റവും വില കൂടിയ സ്വെപ്റ്റ്‌ടെയിലിന് പോലും 89 കോടി രൂപയാണ് വില. അതിനെയും കടത്തി വെട്ടിയാണ് ഇവന്റെ വരവ്. മൂന്ന് യൂണിറ്റ് കാറുകള്‍ മാത്രമെ നിർമിക്കുന്നൊള്ളൂ അത് മൂന്നും വിറ്റ് പോയതായും കമ്ബനി അധികൃതര്‍ അറിയിച്ചു.
Also read : നവീകരിച്ച ഹോണ്ട ഏവിയേറ്റര്‍ ഇന്ത്യന്‍ വിപണിയില്‍
Post Your Comments