ചുവടെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ നിങ്ങളുടെ കാറിന്റെ ആയുസ് വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും
- ഡ്രൈവര്‍മാര്‍ മാറുന്നത് വാഹനത്തിന്‍റെ ക്ഷമത നശിപ്പിക്കും അതിനാൽ ഒരു വാഹനം പരമാവധി ഒരാള്‍ തന്നെ ഡ്രൈവ് ചെയുവാൻ ശ്രമിക്കുക
- കൃത്യ സമയത്ത് തന്നെ അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിക്കുക. അല്ലെങ്കിൽ നീട്ടി വെക്കുന്ന ഓരോ മണിക്കൂറിലും വാഹനത്തിന്‍റെ പ്രവര്‍ത്തന ക്ഷമത നശിച്ചു കൊണ്ടിരിക്കും
- കൃത്യമായ സമയപരിധിയിൽ ഗിയര്‍ മാറ്റുക. ഫസ്റ്റ് ഗിയർ – 20 കിലോമീറ്റര്‍, സെക്കന്‍ഡ് ഗിയർ 40, തേര്‍ഡ് ഗിയർ 60 എന്നിങ്ങനെ സിസിക്ക് അനുസൃതമായി നിശ്ചിത വേഗ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്.
- പരമാവധി ഒരു പമ്പിൽ നിന്നും തന്നെ ഇന്ധനം നിറയ്ക്കുക. ശുദ്ധമായ ഇന്ധനമാണെന്ന് ഉറപ്പ് വരുത്തുക
- ഓരോ സര്‍വ്വീസിലും പാര്‍ട്സുകള്‍ മാറ്റേണ്ടതുണ്ടെങ്കിൽ അത് കൃത്യമായി മാറ്റുക
- അലസവും പരുക്കനുമായ ഡ്രൈവിംഗ് ഒഴിവാക്കി വാഹനത്തെ ലളിതമായി കൈകാര്യം ചെയ്യുക. ഗിയര്‍ ഷിഫ്റ്റിംങും പ്രകാരമാക്കുക
- കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവും ഉള്ള വീൽ മാത്രം ഘടിപ്പിക്കുക. ഇത് വാഹനത്തിന്റെയും ചക്രത്തിന്റെയും ടമയുടെയും ആയുസ്സ് കൂട്ടുന്നു. കൂടാതെ ഉന്നതനിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക
Also read : വെറും 2500 രൂപയുടെ സോഫ്ട്‍വെയർ പാച്ച് കൊണ്ട് ആധാറിനെ ചോര്‍ത്താമെന്ന് റിപോർട്ടുകൾ
Post Your Comments