മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കി മാറ്റണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടയ്ക്കണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. പരിവര്‍ത്തന യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റ് രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടി പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി എന്നും പറഞ്ഞു.
പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്ഥാന്റെയും ഭാഷയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കുമോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.
സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരായ നിയമ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments