Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNattuvartha

ലോറി നദിയില്‍ വീണു; ഡ്രൈവര്‍ക്കു ഗുരുതര പരുക്ക്

ആലപ്പുഴ : നിയന്ത്രണം വിട്ട ലോറി നദിയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പാലത്തിന്റെകൈവരി തകര്‍ത്താണ് ലോറി നദിയിലേയ്ക്ക് മറിഞ്ഞത്. വെള്ളത്തില്‍ താണു പോയ ലോറിയുടെ വാതിലിന്റെ ചില്ലു തകര്‍ത്താണ്, ഡ്രൈവറെ പുറത്തെടുത്തത് .ഇയാളെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെ തലവടി ആനപ്രമ്പാല്‍ ക്ഷേത്രക്കടവു പാലത്തിലാണു സംഭവം. ഹോളോബ്രിക്‌സ് കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കൈവരിയില്‍ ഇടിച്ചു നിയന്ത്രണം തെറ്റി സമീപത്തെ സംരക്ഷണഭിത്തിയും തകര്‍ത്തു പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ആഴമുള്ളതും എക്കല്‍ നിറഞ്ഞതുമായ സ്ഥലമായതിനാല്‍ ലോറി വെള്ളത്തില്‍ തലകീഴായി നിന്നു. നാട്ടുകാര്‍ ലോറി വെള്ളത്തിലേക്കു തന്നെ മറിച്ചിട്ടു കല്ലുകൊണ്ടു ചില്ലു പൊട്ടിച്ചു വാതില്‍ തുറന്നു ഡ്രൈവറെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ സന്തോഷ് ആഞ്ഞിലിമൂട്ടില്‍, ശിവാനന്ദന്‍ പുളിക്കത്ര എന്നിവര്‍ക്കും പരുക്കേറ്റു.

എടത്വ പ്രിന്‍സിപ്പല്‍ എസ്‌ഐ ക്രിസില്‍ ക്രിസ്റ്റിന്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസും തകഴിയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി ലോറി കരയ്ക്കു കയറ്റി. അപകട മുന്നറിയിപ്പുകള്‍ ലംഘിച്ചാണു ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button