ചെന്നൈ: തമിഴ്‌നാട്ടിൽ കൂടുതൽ കക്ഷികൾ എൻഡിഎയിലേക്ക് ചേരുന്നു. പ്രശസ്ത തമിഴ് നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ( ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം) യും എന്‍ഡിഎയിലേക്ക് ചേരുന്നതായി റിപ്പോർട്ട് . തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വം ആണ് ഇത് അറിയിച്ചത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.
എഐഎഡിഎംകെ, പിഎംകെ( പട്ടാളി മക്കള്‍ കക്ഷി) ബിജെപി തുടങ്ങിയ കക്ഷികളാണ് തമിഴ്‌നാട്ടിലെ എന്‍ഡിഎയില്‍.കൂടാതെ പിഎൻകെ തുടങ്ങിയ മറ്റ് കക്ഷികളായും ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെ കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സീറ്റുകള്‍ നല്‍കിയതില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ അതൃപ്തി. രണ്ട് സീറ്റില്‍ അധികം വിജയ സാധ്യതയില്ലാത്ത പാര്‍ട്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കിയതില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം പ്രതിഷേധത്തിലാണ്.
പുതുച്ചേരി അടക്കമാണ് പത്ത് സീറ്റുകള്‍ അനുവദിച്ചത്. ഇതില്‍ കടുത്ത അതൃപ്തിയാണ് മറ്റ് പാര്‍ട്ടികള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കാനായി കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി നേരിടുന്നത്.ഇതുകൊണ്ടു തന്നെ കോൺഗ്രസ്സിന്റെ രണ്ടു സീറ്റുകൾ തിരിച്ചെടുക്കാൻ ഡി എം കെ നിർബന്ധിതരാകുകയാണ്.
Post Your Comments