Latest NewsKerala

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ആരെ വേണം എന്നതിനെ കുറിച്ച് തിരുവനന്തപുരം ജില്ലാഘടകം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നത് ഇപ്പോഴും അവ്യക്തത. മുന്‍ ബിജെപി പ്രസിഡന്റും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ഘടകം ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടു. കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു ജില്ലാഘടകം അഭിപ്രായപ്പെടുന്നത് ആദ്യമാണ്.

ഒ രാജഗോപാലിന്റെ മികവ് ആവര്‍ത്തിക്കാന്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മറ്റി നടത്തിയ സര്‍വെയില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന പൊതുഅഭിപ്രായമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യം തെക്കന്‍ മേഖലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതലയുള്ള സികെ പത്മനാഭനെ ജില്ലാ കമ്മറ്റി അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സികെ പത്മാനഭന്‍ സംസ്ഥാന സമിതിയെ അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button