തിരുവനന്തപുരം: എയർ കണക്റ്റിവിറ്റിയിൽ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി. പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്ര കേരളത്തിൽനിന്ന് പിൻവാങ്ങുന്നു. 5 വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുകയും സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ടു സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് കമ്പനിയുടേ പിന്മാറ്റമെന്നാണ് സൂചന.
പിൻമാറ്റ വിവരം ടെക്‌നോപാർക്ക് അധികൃതരെ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് ഹിറ്റാച്ചി , ടെക് മഹീന്ദ്ര എന്നിവയുടെ പ്രതിനിധികൾ കഴിഞ്ഞയാഴ്ച ഈ വിഷയം സർക്കാരിനെ അറിയിച്ചിരുന്നു. ടെക് മഹീന്ദ്രയിൽ നൂറുപേരടങ്ങുന്ന സംഘം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നണ്ട്.കമ്പനിയുടെ ഔദ്യോഗിക ലോഞ്ചിങ് അനശ്ചിതത്വത്തിലാണ്. 2000 അധികം തൊഴിൽ അവസരങ്ങളാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.
രാജ്യാന്തര വിമാനത്താവളത്തെ ചൊല്ലി വാദങ്ങൾ മുറുകുന്നതിനിടെയാണ് ടെക് മഹീന്ദ്രയുടെ പിൻവാങ്ങൽ. ഫുജിറ്സ് ,ഹിറ്റാച്ചി ഉൾപ്പെടെ ഐടി കമ്പനികളും കേരളത്തിലേക്ക് വരാനിരിക്കെയാണ് വിമാനത്താവളത്തിലെ പ്രശ്നങ്ങൾ സജീവമാകുന്നത്.
Post Your Comments