Latest NewsNewsBusiness

മുൻകൂർ അനുമതിയോടെ മൂൺലൈറ്റിംഗ് തുടരാം, ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര

മൂൺലൈറ്റിംഗിനെതിരെ പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് എന്നിവ കനത്ത നടപടി സ്വീകരിച്ചിരുന്നു

മുൻകൂർ അനുമതിയോടെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് തുടരാൻ അവസരം നൽകി ടെക് മഹീന്ദ്ര. ഇതാദ്യമായാണ് ഒരു കമ്പനി മൂൺലൈറ്റിംഗുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള ജീവനക്കാർക്ക് മുൻകൂർ അനുമതി വാങ്ങാവുന്നതാണ്. അതേസമയം, മുൻകൂർ അനുമതിയില്ലാത്ത ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇളവുകൾ ലഭിക്കുകയില്ല. കൂടാതെ, ഇങ്ങനെ ജോലി ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്.

മൂൺലൈറ്റിംഗിനെതിരെ പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് എന്നിവ കനത്ത നടപടി സ്വീകരിച്ചിരുന്നു. ഈ നടപടി വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ടെക് മഹീന്ദ്രയുടെ വേറിട്ട നിലപാട്. ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നതിനാലും ഡാറ്റാ ലംഘനം നടക്കുന്നതിനാലുമാണ് ഐടി കമ്പനികൾ നടപടി സ്വീകരിച്ചത്.

Also Read: സംസ്ഥാന നികുതി വളർച്ചാ വരുമാന പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം, കൂടുതൽ വിവരങ്ങൾ അറിയാം

‘ടെക് മഹീന്ദ്ര ഡിജിറ്റൽ കമ്പനിയാണ്. നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതിനാൽ, മറ്റു കമ്പനികളിൽ ജോലി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന ജീവനക്കാർക്ക് പിന്തുണ നൽകുന്നതാണ്. ഇവിടെയുള്ള ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത് കമ്പനിക്ക് ഭീഷണിയാകില്ല’, മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button