സമ്പൂര്‍ണ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങി മഹീന്ദ്ര. രാജ്യത്ത് 2030-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് സ്കൂട്ടറിലേക്ക് ചുവട് മാറുമെന്ന് മഹീന്ദ്ര വ്യക്തമാക്കി. ഇന്ത്യയില്‍ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്ന ഒരെയൊരു കമ്പനിയാണ് മഹീന്ദ്ര അതിനാൽ ഈ മുന്‍തൂക്കം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും മുൻകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. മഹീന്ദ്ര ഗസ്റ്റോ പ്ലാറ്റ്ഫോമിൽ നിന്നായിരിക്കും ആദ്യ സ്കൂട്ടർ പിറവിയെടുക്കുക.
ഇലക്ട്രിക് ടൂവീലര്‍ നിര്‍മാണം പുരോഗമിക്കുന്നതായിപൂണെയിലെ മഹീന്ദ്ര റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ സന്ദര്‍ശിച്ച ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷം ആനന്ദ് മഹീന്ദ്ര നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഇലക്ട്രിക് കണ്‍സെപ്റ്റ് മോഡല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും കൂടാതെ പുതിയ മോഡലുകൾ അവതരിപ്പിക്കാത്ത നിലവിലുള്ള ചില ഇരുചക്ര വാഹനങ്ങള്‍ അതേപടി ഇലക്ട്രിക്കിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
ആദ്യ ഇലക്ട്രിക് സ്കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചേര്സിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ സെന്റര്‍ വഴി ജെൻസീ (GenZe) ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിച്ച് വിറ്റഴിക്കുന്നുണ്ട്. ഒറ്റചാര്‍ജില്‍ 48 കിലോമീറ്റര്‍ സഞ്ചരിക്കാനും,മൂന്നര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. 2999 യൂഎസ് ഡോളറാണ് (2 ലക്ഷം രൂപ) ഇതിന്റെ വിപണി വില.
മഹീന്ദ്രക്ക് പിന്നാലെ ബജാജ് ഓട്ടോയും ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബജാജ് അര്‍ബണൈറ്റ് എന്ന സബ്-ബ്രാന്‍ഡ് പുതുതായി അവതരിപ്പിക്കുകയും ചെയ്തു.
Post Your Comments