റിയാദ്: സിനിമാ പ്രദർശനം; ഏഴാമത് കമ്പനിക്കും ലൈസൻസ് നൽകി സൗദി ഭരണകൂടം രംഗത്ത്. സിനിമ പ്രദർശിപ്പിക്കുന്നതിന് സൗദിയിലെ ഏഴാമത് കമ്പനിക്കും ലൈസൻസ് നൽകികഴിഞ്ഞു.
സിനിമാ പ്രദർശനത്തിനായി സൗദിയിൽ ‘മൂവി’ എന്ന വ്യാപാര മുദ്ര സ്വീകരിച്ച നെക്സ്റ്റ് ജനറേഷൻ കമ്പനിക്കാണ് അനുമതി ഭരണകൂടം നൽകിയത്. സിനിമ പ്രദർശനം ആഗ്രഹിക്കുന്ന സ്വദേശി കമ്പനികൾക്ക് എളുപ്പത്തിൽ അനുമതി പത്രം ലഭിക്കത്തക്ക രീതിയിൽ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി സിനിമ ഉൾപ്പെടെയുള്ള ദൃശ്യ ശ്രാവ്യ രംഗം വികസിപ്പിക്കാനാവശ്യമായ ശ്രമങ്ങളിലാണെന്നും അൽ സഹ്‌റാനി പറഞ്ഞു. വിഷൻ 2030 ന്റെ ഭാഗമായി നിലവാരമുള്ള സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും സ്വദേശികൾക്ക് കൂടുതൽ ത്ത്തൊഴിൽ ലഭ്യമാക്കുന്നതിനും ഉള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടുകൾ പുറത്ത്.
Post Your Comments