ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ചര്‍ച്ചകളില്‍ പങ്കെടുക്കും
ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാര്‍ ചര്‍ച്ചയ്ക്കെത്തും. ഇവരുമായി കോണ്‍ഗ്രസിന്റെ വിദേശ നയം ചർച്ചചെയ്യും. ഫെബ്രുവരി 15ന് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച മാറ്റി വച്ചത്.
അതേസമയം ചര്‍ച്ചയാക്കായി അയല്‍ രാജ്യങ്ങളിലെ സ്ഥാപനപതിമാരേയും മുതിര്‍ന്ന നയതന്ത്രജ്ഞരേയും ക്ഷണിച്ചപ്പോഴും പാക്കിസ്ഥാൻ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.
Post Your Comments