KeralaLatest News

കർഷകർക്ക് ആശ്വാസം ; ഒരു വർഷത്തേക്ക് സർഫാസി ചുമത്തില്ല

തിരുവനന്തപുരം : കടക്കെണിയിലായ കർഷകർക്ക് ആശ്വാസം. വായ്പ്പകളിൽ ഒരു വർഷത്തേക്ക് സർഫാസി ചുമത്തില്ല. കാർഷികേതര വായ്പകളിലും ഒരു വർഷത്തേക്ക് ജപ്തിയില്ല. ജപ്തി നിർത്തിവെക്കണമെന്ന ആവശ്യം ബാങ്കേഴ്സ് സമിതി അംഗീകരിച്ചു. ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം. ഉടൻ ആർബിഐ അനുമതി ബാങ്കുകൾ വാങ്ങും.

ഗവണ്മെന്റ് എടുത്ത നിലപാടിനോട് സഹകരിച്ചുപോകുമെന്ന് ബാങ്കുകൾ അറിയിച്ചുവെന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു.പഞ്ചായത്തിൽ കർഷകരെ ഉൾപ്പെടുത്തി യോഗം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൊറൊട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ആർബിഐയാണ്.

കർഷകരുടെ വായ്പാ പരിധി ഉയർത്താൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വായ്പാ പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ട് ലക്ഷത്തിലേക്ക് കാർഷിക കടാശ്വാസ കമ്മീഷൻ ഉയർത്തി.പ്രകൃതി ക്ഷോഭത്തിൽ സംഭവിച്ച വിളനഷ്ടത്തിന് 85 കോടി രൂപ അനുവദിച്ചു. കാർഷിക വായ്പകൾക്കുള്ള മൊറൊട്ടോറിയം ഡിസംബർ 31 വരെയാക്കി.കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button