KeralaLatest News

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്.  തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നിലമ്പൂർ നായാടംപൊയിൽ ആദിവാസി കോളനിയിലെ ശാരദയാണ് പ്രതി.

2016ലാണ് സംഭവം നടന്നത്. പഞ്ചായത്ത് അംഗമാണ് പോലീസിൽ വിവരം നൽകിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.കൊലപാതകം, തെളിവുനശിപ്പിൽ എന്നീ കുറ്റങ്ങളാണ് കോടതി പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button