ചെന്നൈ: ‘ എന്റെ ബാഗിലെന്താ ബോംബുണ്ടോ? വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ കയറ്റില്ല.
ഇന്ത്യ പാക് പ്രശ്‌നങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിമാനത്തിലെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് കടുത്ത സുരക്ഷാ പരിശോധനക്കെതിരെ പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ വിമാനത്തില്‍ കയറ്റാന്‍ തയ്യാറാവാതിരുന്നത്. ബോംബ് എന്ന വാക്ക് ഉച്ചരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സുരക്ഷ പരിശോധനക്കിടെ ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ചോദിക്കുകയായിരുന്ന യാത്രക്കാരന്‍.
പത്തനംതിട്ട സ്വദേശി അലക്‌സ് മാത്യു എന്നയാളെയാണ് വിമാനത്തില്‍ കയറ്റാതിരുന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് ഭുവനേശ്വറിലേക്കുള്ള 6E-582 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു അലക്‌സ്. സിഐഎസ്എഫ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ അടക്കം അവസാനമായി പരിശോധിക്കുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (എസ്എല്‍പിസി) എന്ന പരിശോധന നടക്കുകയായിരുന്നു.
വിമാനത്തില്‍ കയറുന്നത് മുമ്പ് ബോര്‍ഡിംഗ് പോയിന്റിന് സമീപം നടത്തുന്ന പരിശോധനയാണ് എസ്എല്‍പിസി. ഇതിനിടെയാണ് ബോംബ് പരാമര്‍ശത്തോടെ അലക്‌സ് പ്രതിഷേധിച്ചത്. ഇതോടെ അറിയിപ്പ് ലഭിച്ചതനുസരിച്ച് ബോംബ് സ്‌ക്വാഡും ക്വിക് റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി. അലക്‌സില്‍ നിന്നും മറ്റ് യാത്രക്കാരിലും പരിശോധന നടത്തിയെങ്കിലും ഇവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments