തിരുവന്തപുരം: സംസ്ഥാനത്ത് അമിതമായ ചൂടിന് ശമനമില്ല. ഒരോ ദിവസം കഴിയുന്തോറും ചൂട് കൊണ്ടിരിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് അമിത ചൂട് അനുഭവപ്പെടും. ഇത് മുന്‍നിര്‍ത്തി കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 38 ഡിഗ്രി വരെ കൂടിയ താപനില തുടരും. പാലക്കാടാണ് ചൊവ്വാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 37.4 ഡിഗ്രി. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.
കോഴിക്കോട് ജില്ലയില്‍ ഈ മാസം ഒന്‍പത് വരെ താപനില 38 ഡിഗ്രി വരെയാകാം. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബുധനാഴ്ച ചൂട് കൂടാന്‍ സാധ്യത. ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങലില്‍ കോഴിക്കോട്ടേത് പോലെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments