Latest NewsKerala

ആഢംബര ജീവിതത്തിനായി മാല മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ല : ആഢംബര ജീവിതത്തിനായി ബൈക്കിലെത്തി മാല മോഷണം നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ. ആറന്മുള സ്വദേശി ദീപക് , ഇരവിപേരൂർ സ്വദേശി വിഷ്ണു എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുറച്ചു മാസങ്ങളായി ജില്ലയിൽ നടന്ന മാല പൊട്ടിക്കലും മാല പൊട്ടിക്കൽശ്രമങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പ്രായമായ  സ്ത്രീകളെ കണ്ടെത്തി ബൈക്കിൽ അവരുടെ അടുത്തെത്തി ഒരാൾ ഇറങ്ങി വന്നു വഴിയോ സ്ഥലപ്പേരോ ചോദിച്ച് തന്ത്രപൂർവ്വം മാല പൊട്ടിക്കുകയാണ് പതിവ്.

ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയ ശേഷം മോഷണത്തിനെത്തിയിരുന്നതിനാൽ പ്രതികളെ കണ്ടെത്താൻ പോലീസ് ബുദ്ധിമുട്ടി. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളും ആർ ടി ഓഫീസുകളിൽനിന്നും ഷോറൂമുകളിൽ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കുകളുടെ വിവരങ്ങളുമുപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ അംഗങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button