ന്യൂഡല്‍ഹി: അയോധ്യകേസ് വിശ്വാസവും വൈകാരികവുമായ പ്രശ്‌നമാണ്. അതിനാല്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതില്‍ പിന്നീട് സുപ്രീം കോടതി ഉത്തരവ് ഉണ്ടാകും എന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇത്തരത്തിലുള്ള മധ്യസ്ഥതയെ ഹിന്ദുസംഘടനകള്‍ എതിര്‍ത്തു. അതോടൊപ്പം പൊതുജനങ്ങള്‍ മധ്യസ്ഥത അംഗീകരിക്കില്ലെന്നും ഹിന്ദുമഹാസഭ വാദിച്ചു. ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥതയ്ക്കു ഉത്തരവിടും മുന്‍പ് തന്നെ എല്ലാ ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്നും ഹിന്ദുമഹാസഭ പറഞ്ഞു. മാത്രമല്ല വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാവില്ലെന്ന് കേസില്‍ കക്ഷിയായ രാംലല്ലയും വാദിച്ചു.
എന്നാല്‍ മധ്യസ്ഥയെ നിങ്ങള്‍ ഇതിനെ മുന്‍വിധിയോടെയാണോ കാണുന്നത് എന്ന് ഹിന്ദുസംഘടനകളോട് ജസ്റ്റീസ് എസ്.എ ബോംബ്‌ഡെ ചോദിച്ചു. മാത്രമല്ല ഈ കേസില്‍ പരാജയപ്പെട്ടാലും കോടതി മധ്യസ്ഥതയുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ മധ്യസ്ഥരെ കക്ഷികള്‍ക്ക് തന്നെ നിര്‍ദേശിക്കാമെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല രഹസ്യസ്വഭാവത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയാവും ഇക്കാര്യത്തില്‍ ഉണ്ടാകുകയെന്നും കോടതി പറഞ്ഞു.
Post Your Comments