ന്യൂഡൽഹി: ഡല്‍ഹിയിലെ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസില്‍ ഇന്ന് രാവിലെ
എട്ടോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു മരണം.സിഐഎസ്എഫ് എസ്ഐ ആണ് മരിച്ചത്. തീപിടുത്തത്തെ തുടര്ന്നുണ്ടായവിഷപ്പുക ശ്വസിച്ചാണ് ഉദ്യാഗസ്ഥന് മരിച്ചത്. വിഷപ്പുക ശ്വസിച്ച് അവശനായ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുധനാഴ്ച രാവിലെ സൗത്ത് ഡൽഹിയിലെ സിജിഒ കോംപ്ലക്സിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന സാമൂഹികനീതി മന്ത്രാലയത്തിന്റെ ഓഫീസിലാണ് തീപടർന്നത്. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാന്‍ സാധിച്ചത്.
അതേസമയം പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമായതു കൊണ്ടു തന്നെ മറ്റു നിലകളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അഗ്നിശമന സേന.
Post Your Comments