രാജ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് ബ്രിട്ടണ്‍. ഹാരി രാജകുമാരനും പത്‌നി മേഗന്‍ മെര്‍കളും തങ്ങളുടെ കടിഞ്ഞൂല്‍ കണ്മണിയെ എതിരേല്‍ക്കാനുള്ള തയ്യാരെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഏപ്രിലിലാണ് കുഞ്ഞുപിറക്കുന്നത്
കിരീടാവകാശികളുടെ നിരയില്‍ ഏഴാമതായിരിക്കും ഇരുവരുടെയും ആദ്യ കുഞ്ഞിന്റെ സ്ഥാനം. ഇപ്പോഴുള്ള കിരീടാവകാശികള്‍ ഇവരാണ് :
ജൂണ്‍ 1 1926 -ജോര്‍ജ് ആറാമന്റെയും എലിസബേത് റാണിയുടേയും മകളായി ഇപ്പോഴത്തെ രാഞ്ജി എലിസബത് പിറന്നു. ബക്കിങ്ഹാം കൊട്ടാരത്തിലായിരുന്നു അവരുടെ മാമോദിസ ചടങ്ങുകള്‍.
1948 ഡിസംബര്‍ 15 – എലിസബത്ത് രാഞ്ജിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മകനായി ചാള്‍സ് പിറന്നു.
അന്ന് ചാള്‍സ് രാജകുമാരന്‍ ,മാതാവ് എലിസബത്ത് , എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍, അദ്ദേഹത്തിന്റെ ‘അമ്മ ക്വീന്‍ മേരി എന്നിങ്ങനെ നാല് തലമുറ ഒരുമിച്ചു വന്നത് രാജ്യത്തിന് കൗതുകമായി.
ജൂണ്‍ 22 1982 – ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ആദ്യ മകന്‍ വില്യം രാജകുമാരന്‍ പിറന്നു.
സെപ്തംബര് 17 1984 – ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകന്‍ ഹാരി രാജകുമാരന്‍ പിറന്നു.
ജൂലൈ 23 2013 – വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ഡില്‍ട്ടണിന്റെയും ആദ്യ പുത്രന്‍ ജോര്‍ജ് പിറന്നു.
മെയ് 2 2015 -വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ഡില്‍ട്ടണിന്റെയും പുത്രി ഷാര്‍ലറ്റ് രാജകുമാരി ജനിച്ചു.
ഏപ്രില്‍ 23 2018 – ഇരുവരുടെയും മൂന്നാമത്തെ മകന്‍ ലൂയി രാജകുമാരന്‍ പിറന്നു.
Post Your Comments