ടെഹ്റാന്: ബ്രിട്ടീഷ് കപ്പലില്‍ നാല് മലയാളികളെന്ന് സ്ഥിരീകരണം. രണ്ട് എറണാകുളം സ്വദേശിയും കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേരുമാണ് കപ്പലിലുള്ളത്. ഇറാൻ കപ്പലിൽ ഉള്ള ആളുകളെക്കുറിച്ച് വിവരം കൈമാറിയിരുന്നു.
കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചന് എന്നിവരാണ് കപ്പിലിലുള്ളത്. 23 ജീവനക്കാരുള്ള കപ്പലില്‍ 18 പേരും ഇന്ത്യക്കാരാണ്. കപ്പല്‍ ഇറാന്റെ പിടിയിലാണെങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കപ്പലിലുള്ളവരുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു.കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കപ്പല്‍ കമ്പനി ഇറാന് കത്തെഴുതിയിരുന്നു.മൂന്ന് ദിവസം മുന്നാണ് ബ്രിട്ടന്റെ എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
Post Your Comments