ബെംഗളൂരു: ദക്ഷിണേന്ത്യയെ പച്ച പുതപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ചാൾസ് രാജകുമാരൻ. സുസ്ഥിര വികസനം ലക്ഷ്യമിട്ടു വനവൽക്കരണം, മഴക്കൊയ്ത്ത്, ജൈവകൃഷി, സൗരോർജപദ്ധതികൾ തുടങ്ങിയവ ദക്ഷിണേന്ത്യയിൽ നടപ്പാക്കാൻ ആണ് 2007 ൽ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് ഒരുങ്ങുന്നത്. വായുവും വെള്ളവും ഭക്ഷണവും ശുദ്ധമാകേണ്ടത് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അനിവാര്യമാണെന്നും കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടുന്ന അദ്ദേഹം പറഞ്ഞു.
സൗഖ്യയിലെ ചികിത്സയും കേരളീയ ഭക്ഷണവും ഏറെ ഇഷ്ടപ്പെട്ടെന്നും വീണ്ടും വരുമെന്നും രാജകുമാരൻ പറഞ്ഞു. ഇന്ത്യയിലേക്ക് അദ്ദേഹത്തിന്റെ പത്താം ഔദ്യോഗിക സന്ദർശനമാണിത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിച്ച്, മുംബൈയിൽ 71ാം ജന്മദിനവും ആഘോഷിച്ച ശേഷമാണ് ഇക്കുറി ബെംഗളൂരുവിലെത്തിയത്. ഡൽഹിയിലെ ഒരു സ്കൂളിൽ കഴിഞ്ഞ തവണ ഇന്ത്യയിൽ എത്തിയപ്പോൾ പോകാൻ പദ്ധതിയിട്ടെങ്കിലും പുകമഞ്ഞു കാരണം മുടങ്ങി. ഇത്തവണ വീണ്ടും സന്ദർശിക്കാൻ തീരുമാനിച്ചെങ്കിലും അതേ കാരണത്താൽ ഉപേക്ഷിക്കേണ്ടി വന്നതിൽ രാജകുമാരൻ ആശങ്ക രേഖപ്പെടുത്തി.
ALSO READ: തടാകത്തില്‍ കുളിച്ചതിന് ശേഷം യുവാവിന് നരകതുല്യമായ ജീവിതം
ആഗോള പ്രശ്നമായ കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ചു നിന്നു നേരിടണമെന്നും ആഹ്വാനം ചെയ്തു. ഭാര്യയും കോൺവാൾ പ്രഭ്വിയുമായ കാമിലയ്ക്കൊപ്പം, ബെംഗളൂരു വൈറ്റ് ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്ററിൽ സുഖചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
Post Your Comments