Latest NewsNewsIndia

ഹിന്ദു പത്രം പുറത്ത് വിട്ടത് രാജ്യത്തിന്റെ നിര്‍ണായക രേഖകള്‍; നടപടിയെടുക്കണമെന്ന് എജി കെകെ വേണുഗോപാല്‍

ന്യൂഡല്‍ഹി: റഫാല്‍ കേസ് വാദത്തില്‍ ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു പ്രസിദ്ധീകരിച്ചത് ഗുരതരമായ കുറ്റകൃതമാണെന്നും എജി കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. രാജ്യസുരക്ഷുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതീയലക്ഷ്യമാണ്. ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത രേഖകളായിരുന്നു ഇതെല്ലാം. പ്രതിരോധ രേഖകള്‍ വിവരാവകാശ നിയമപരിധിയില്‍ വരുന്നതല്ല. രഹസ്യഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നതെന്നും എജി പറഞ്ഞു.

റഫാല്‍ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങി. ഈ ഘട്ടത്തില്‍ ഇനി കരാറില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കില്ല. റഫാല്‍ വിമാനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. എഫ്-16 വിമാനങ്ങളെ നേരിടാന്‍ ഇവയ്‌ക്കേ സാധിക്കൂ. നമുക്ക് വേണ്ടത് റഫാല്‍ പോലുള്ള പോര്‍വിമാനങ്ങളാണെന്നും എജി ചൂണ്ടിക്കാട്ടി. രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവര്‍ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങള്‍ക്ക് എതിരെയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടി എടുക്കും.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുമാണ് റഫാല്‍ രേഖകള്‍ മോഷ്ടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ്. ഇതില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇത് അതീവ ഗൗരവമേറിയ വിഷയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാകാം രേഖകള്‍ മോഷ്ടിച്ചത്. കോടതിയെ സ്വാധീനിക്കാന്‍ ആണ് റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും എജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button