KeralaLatest News

ക്യാമ്പസിലെ സാഹസിക പ്രകടനം: 7 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കുട്ടനാട് : എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ അപകടകരമാം വിധം വാഹന റേസിംഗ് നടത്തിയ ഏഴ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍.  കോളേജിലെ ബികോം, കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. നാല് ബൈക്ക്, ഓരോ ജിപ്‌സി,കാര്‍,ജീപ്പ് എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്.

ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടി ആഘോഷമാക്കാന്‍ കഴിഞ്ഞ മാസം 26നും ഈമാസം ഒന്നിനുമായിരുന്നു റേസിംഗ് നടത്തിയത്. എടത്വാ എറത്തല വീട്ടില്‍ വിനീത്(20),പച്ച പഴയമഠത്തില്‍ അലന്‍ആന്റണി(20),വെണ്ണിക്കുളം റോസ് ഹൗസില്‍ അരുണ്‍ബാബു(21),തകഴി തെക്കേടത്തില്‍ വിഷ്ണു(20),ചങ്ങനാശ്ശേരി പെരുന്ന പുല്ലമ്പിലായില്‍ സുബിന്‍(20),എടത്വാ കുന്തിരിക്കല്‍ ചെത്തിക്കളം വീട്ടില്‍ ജിജോ വര്‍ഗ്ഗീസ്(21),തിരുവല്ല കല്ലൂപ്പാറ ചാത്തന്‍കുന്നേല്‍ വീട്ടില്‍ അലക്‌സ്(21)എന്നിവരെയാണ് അറസ്റ്റിലായത്. എടത്വാ എസ്.ഐ.സിസില്‍ ക്രിസ്റ്റിന്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മറ്റ് വിദ്യാര്‍ത്ഥികളെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയായിരുന്നു ഇവരുടെ പരാക്രമം.

അധികൃതരുടെ അനുമതി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ കാമ്പസിനകത്തേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇവരെ സക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ കയറുന്നതിനായി ഗേറ്റ് തുറന്നു കൊടുത്തപ്പോള്‍ വാഹനത്തിലുള്ളവര്‍ ക്യാമ്പസിനകത്തേയ്ക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റുകയായിരുന്നു.
തുടര്‍ന്ന് ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വട്ട് ക്യാമ്പസിനകത്ത് റേസിംഗ് നടത്തുകയായിരുന്നു. തുറന്ന ജീപ്പില്‍ പരിധിയില്‍ കവിഞ്ഞ വിദ്യാര്‍ത്ഥികളാണ് കയറിയിരുന്നത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും തെറിച്ചു വീണിരുന്നു. ഇവര്‍ക്ക് പരിക്കേറ്റു.

കോളേജ് പ്രിന്‍സിപ്പലിന്റെയും കോളേജ് വാച്ച്മാന്റെയും പരാതിയില്‍ എടത്വാ പോാലീസ് കേസെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button