നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.പരമ്പര നേട്ടത്തിലേക്കുള്ള ചുവടുവെപ്പ് എന്നത് കൂടാതെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്. നാഗ്പൂരില്‍ കളത്തിലിറങ്ങുമ്പോള്‍ ഏകദിനങ്ങളില്‍ 500 വിജയം എന്ന റെക്കോര്‍ഡിലേക്കാണ് ടീം ഇന്ത്യ ഉന്നംവെക്കുന്നത്. ഇന്ന് വിജയിച്ചാല്‍ ഏകദിനങ്ങളില്‍ 500 വിജയം നേടുന്ന രണ്ടാമത്തെ ടീമാകാന്‍ ഇന്ത്യക്ക് കഴിയും.
1974 മുതല്‍ ഏകദിനം കളിച്ചു തുടങ്ങിയ ഇന്ത്യ ഇതുവരെ 962 മത്സരങ്ങളിലാണ് പോരടിച്ചത്. ഇതില്‍ ഇതുവരെ 499 വിജയങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു. 414 മത്സരങ്ങളില്‍ പരാജയം രുചിച്ചു.923 ഏകദിനങ്ങളില്‍ നിന്ന് 558 വിജയങ്ങള്‍ പിടിച്ചടക്കിയ ആസ്ട്രേലിയ മാത്രമാണ് ഈ നാഴികക്കല്ലില്‍ മുത്തമിട്ട ഏക ടീം.ഇന്ത്യ മാറ്റങ്ങളില്ലാതെ ഇറങ്ങുമ്ബോള്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് മാറ്റങ്ങളാണുള്ളത്. ഷോണ്‍ മാര്‍ഷും നഥാന്‍ ലയണും ടീമിലേക്ക് എത്തുമ്ബോള്‍ ആഷ്ടണ്‍ ടര്‍ണറും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും പുറത്ത് പോകുന്നു. നാഗ്പൂരിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് തുണയാകുമെന്ന പ്രതീക്ഷയില്‍ ഓസ്ട്രേലിയ രണ്ട് സ്പിന്നര്‍മാരെയാണ് കളിക്കാന്‍ ഇറക്കുന്നത്.
Post Your Comments