
ദോഹ: പ്രത്യേക കോടതി നിലവിൽ വരുന്നു, നിക്ഷേപത്തിനും വ്യവസായത്തിനുമായി പ്രത്യേക കോടതി വരുന്നു. വ്യാപാരവും നിക്ഷേപവും ഉയര്‍ത്തുന്നതില്‍ സാമ്പത്തിക കോടതികളുടെ പങ്കിനെ കുറിച്ച് ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് ഖത്തര്‍ ഇൻറര്‍നാഷണല്‍ സെൻറര്‍ ഫോര്‍ കണ്‍സിലിയേഷന്‍ ആൻറ് ആര്ബിട്രേഷന് നടത്തിയ സെമിനാറിലാണ് ഇതേക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്
ഏറെ സാമ്പത്തിക വളർച്ച നേടിയതാണ് ഖത്തർ, ഖത്തര്‍ എല്ലാ മേഖലയിലും സാമ്പത്തികമായി മുന്നേറുന്നതിന് സാക്ഷ്യം വഹിക്കുന്നതിനാല്‍ വ്യാവസായിക തര്‍ക്കങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ബദല്‍ മാര്ഗ്ഗങ്ങളുണ്ടാവുന്നത് നന്നായിരിക്കുമെന്ന് ആര്ബിട്രേഷന് ഇൻറര്‍നാഷനല്‍ റിലേഷന്‍സ് ബോര്‍ഡ് അംഗം ശൈഖ് ഡോ. ഥാനി ബിന്‍ അലി ആൽഥാനി ചൂണ്ടിക്കാട്ടി.
കൂടാതെ നിക്ഷേപത്തിനും വ്യവസായത്തിനുമായി ഖത്തര്‍ പ്രത്യേക കോടതി സ്ഥാപിക്കാനുള്ള നടപടികളിലാണ്. എളുപ്പത്തില്‍ നിക്ഷേപം നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും അതുവഴി എല്ലാവര്ക്കും തുല്യമായ അവകാശങ്ങള്‍ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
Post Your Comments