മുംബൈ : ഓഹരിവിപണി അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 378.73 പോയിൻ്റ് ഉയർന്നു 36,442.54ലും, നിഫ്റ്റി 123.95 പോയിൻ്റ് ഉയർന്നു 10,987.45ലുമാണ് വ്യാപാരം അവസാനിച്ചത്.
സെൻസെക്സിൽ ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ എന്നി ഓഹരികൾ ലാഭം കൊയ്‍തപ്പോൾ എച്ച്സിഎൽ, യെസ് ബാങ്ക്, എൽടി, പവ്വര്‍ ഗ്രിഡ്, ടിസിഎസ് എന്നിവ നഷ്ടത്തിലേക്ക് വീണു.
നിഫ്റ്റിയിൽ ഇന്ത്യാ ബുൾസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, എയ്ഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ബിപിസിഎൽ എന്നി ഓഹരികൾ ലാഭം നേടിയപ്പോൾ വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സീൽ, സിപ്ല എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.
Post Your Comments