
ഗുജറാത്ത് : ഗുജറാത്ത് സന്ദർശനത്തിനിടെ അമ്മ ഹീരാബെനിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം 30 മിനിറ്റ് അദ്ദേഹം ചെലവഴിച്ചു. അഹമ്മദാബാദിനടുത്തുള്ള റെയ്സാൻ ഗ്രാമത്തിൽ റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി ജന്മനാട്ടിൽ എത്തിയത്.
അമ്മ ഹീരാബെൻ ഗാന്ധിനഗറിന് സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തിയിരിക്കുന്നത്.
അമ്മയുടെ അടുത്ത് എത്തുന്നതിന് മുമ്പ് പ്രശസ്തമായ ഡോലേശ്വർ മഹാദേവ ക്ഷേത്രം അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു.
Post Your Comments