ധര്: ബലാകോട്ടിലെ ബലാകോട്ടിലെ ഭീകരക്യാമ്പുകൾ ഇന്ത്യന്‍ വ്യോമസേന തകർത്തെന്ന് വിശ്വസിക്കാന്‍ രാജ്യത്തുള്ള കുറച്ചുപേര്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുകയും ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.’ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് മദ്ധ്യപ്രദേശില്‍ നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുല്‍വാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ? ഇതാണ് അവരുടെ മനോഭാവമെന്നും പ്രധാനമന്ത്രി ആരോപിക്കുകയുണ്ടായി.
Post Your Comments